ഇടുക്കി നെടുങ്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി ഒന്നാം തീയതിയാണ് സംഭവം. ഏഴു വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും പ്രായമായ സ്ത്രീക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. വയറിളക്കവും ശര്‍ദ്ദിലും കടുത്ത പനിയെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്ന് പേരുടെയും ആരോഗ്യ നില ഇപ്പോള്‍ തൃപ്തികരമാണ്. നെടുങ്കണ്ടം ക്യാമല്‍ റസ്റ്റോ എന്ന സ്ഥാപനത്തിനത്തില്‍ നിന്നാണ് ഷവര്‍മ വാങ്ങിയത്. തുടര്‍ന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ വൃത്തി ഹീനമെന്ന് കണ്ടെത്തി. ഹോട്ടല്‍ അടച്ചുപൂട്ടുവാന്‍ ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി.