നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനും സഹായിയായി പ്രവര്‍ത്തിച്ച രണ്ടു വിമാനത്താവള ജീവനക്കാരും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ പിടിയിലായി.
വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് വിഭാഗത്തില്‍ ജോലി ചെയ്തു വരുന്ന എയര്‍ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ലിമിറ്റഡിലെ ജീവനക്കാരായ വിഷ്ണു, അഭിലാഷ് എന്നിവരും സ്വര്‍ണം കടത്തികൊണ്ടുവന്ന മൂവാറ്റുപുഴ സ്വദേശി അബീഷ് എന്ന യാത്രക്കാരനുമാണ് പിടിയിലായത്.
ഇന്നലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍നിന്നാണ് അബീഷ് നെടുമ്പാശേരിയിലെത്തിയത്. ഇയാളില്‍നിന്ന് 1.375 കിലോഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. ഇതില്‍നിന്ന് 60 ലക്ഷം രൂപയോളം വില വരുന്ന സ്വര്‍ണം വേര്‍തിരിച്ചെടുക്കാനാകുമെന്നാണു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സ് കണക്കാക്കുന്നത്.
ഇയാള്‍ കടത്തിക്കൊണ്ടുവന്ന സ്വര്‍ണമിശ്രിതം ടി-3 ടെര്‍മിനലിലെ അറൈവല്‍ ഹാളിന് സമീപത്തുള്ള ശുചിമുറിയില്‍ വച്ച് ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ജീവനക്കാരനായ അഭിലാഷിനു കൈമാറുകയായിരുന്നു ചെയ്തത്.