ലെയ്ന്‍ ട്രാഫിക് തെറ്റിക്കുന്നവര്‍ക്കതിരെ നടപടി: ഇന്ന് വ്യാപക പരിശോധന

കോഴിക്കോട്• ലെയ്ൻ ട്രാഫിക് തെറ്റിക്കുന്നവരെ കണ്ടെത്താൻ ഇന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ സംസ്ഥാന വ്യാപക പരിശോധന. ലെയ്ന്‍ ട്രാഫിക് തെറ്റിക്കുന്നവര്‍ക്കതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും സംസ്ഥാന തല ഉദ്ഘാടനം കൊടുവള്ളിയില്‍ നിര്‍വഹിച്ചുകൊണ്ട് ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു.അപകടമരണത്തിൽ 50 ശതമാനവും നടക്കുന്നത് ശരിയായ ലെയ്ൻ പാലിക്കാത്തതിനാലാണ്. ഇക്കാര്യത്തിൽ വലിയൊരു ബോധവത്കരണം നടത്തും. അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിവയ്ക്കുന്നവർക്ക് ശരിയായ രീതിയിലുള്ള ശിക്ഷാനടപടികളും കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.