വോയ്‌സ് നോട്ടുകള്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സ് ആയി പങ്കുവെയ്ക്കാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. ടെക്സ്റ്റ് സ്റ്റാറസ് സെക്ഷനില്‍ പ്രവേശിച്ച് പുതിയ ഫീച്ചറിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. വോയ്‌സ് റെക്കോര്‍ഡിങ്ങില്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് ഫീച്ചര്‍. വോയ്‌സ് നോട്ട് സ്റ്റാറ്റസാക്കുന്നതിന് മുന്‍പ് റെക്കോര്‍ഡിങ് ഡീലിറ്റ് ചെയ്ത് കളയാനും ഫീച്ചറില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
പരമാവധി 30 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വോയ്‌സ് നോട്ടുകള്‍ സ്റ്റാറ്റസ് ആക്കിമാറ്റാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. സ്റ്റാറ്റസ് ആയി പങ്കുവെച്ചിരിക്കുന്ന വോയ്‌സ് നോട്ടുകള്‍ കേള്‍ക്കാന്‍ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. സ്വകാര്യത സംരക്ഷിക്കുന്ന വിധമാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രങ്ങള്‍, വീഡിയോകള്‍ എന്നപോലെ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ സ്റ്റാറ്റസ് ആയി ഇട്ടിരിക്കുന്ന വോയ്‌സ് നോട്ടുകളും അപ്രത്യക്ഷമാകും.വോയ്‌സ് നോട്ട് പങ്കുവെച്ച ശേഷം ഡീലിറ്റ് ചെയ്യാനുള്ള ഓപ്ഷനും ഉപയോക്താവിന് ലഭിക്കും. വരുന്ന ആഴ്ചകളില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.