കായംകുളത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു

കായംകുളം: ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. കായംകുളം ചിറക്കടവം മുപ്പള്ളിൽ സുരേഷിൻ്റെ മകൻ വിഷ്ണു (21) ആണ് മരിച്ചത്.താമരക്കുളത്തിനു സമീപം ആനയടിയിൽ ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. മൃതദേഹം കായംകുളം താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.  ശിവപ്രഭയാണ് വിഷ്ണുവിന്റെ അമ്മ, സഹോദരൻ ജിഷ്ണു.