അടൂർ പ്രകാശിന്റെ വാക്കുകൾ..
ആറ്റിങ്ങലിന്റെ സ്വപ്ന പദ്ധതിയായ ആറ്റിങ്ങൽ ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്നതിന് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും എത്രയും വേഗത്തിൽ പണികൾ പൂർത്തീകരിക്കുവാൻ നിർമ്മാണം ടെൻഡർ എടുത്ത കമ്പനിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
ദേശീയപാതയുടെ പ്രവർത്തനങ്ങൾ പല റീച്ചുകളായി തിരിച്ച് ഒരേസമയം നിർമ്മാണം നടക്കുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത് എന്ന് നിർമ്മാണ കമ്പനി പ്രതിനിധികൾ വിശദീകരിച്ചു.
നിർമ്മാണ കമ്പനിക്ക് അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളിൽ പണി പൂർത്തീകരിക്കുന്ന വേഗത്തിലാണ് പണികൾ നടക്കുന്നതെന്നും അവർ അറിയിച്ചു.
കൂടാതെ നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലുള്ള പുരോഗതിയും ഞാൻ വിലയിരുത്തുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ദേശീയപാത ഉദ്യോഗസ്ഥരുമായും നിർമ്മാണ കമ്പനി പ്രതിനിധികളുമായും നിരന്തരം ബന്ധപ്പെടുന്നതായും നിർമ്മാണത്തിൽ അപാകതകൾ ഉണ്ടാകാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്.
2019ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വലിയൊരു വാഗ്ദാനം നിറവേറ്റുവാൻ ബൈപ്പാസിന്റെ നിർമ്മാണത്തോടെ കഴിയുന്നതിൽ സന്തോഷമുണ്ട്.
ഒപ്പം ആറ്റിങ്ങൽ ബൈപ്പാസുമായി ബന്ധപ്പെട്ട് ഭൂമി നൽകിയവർക്കുള്ള നഷ്ടപരിഹാര തുക ഭൂരിഭാഗം ആളുകൾക്കും വാങ്ങിക്കൊടുക്കുവാൻ കഴിഞ്ഞു. വിട്ടുനൽകിയ വസ്തുവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാത്ത വസ്തു ഉടമകൾക്ക് മാത്രമാണ് നഷ്ടപരിഹാരം നൽകുവാൻ കഴിയാത്തത്. രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് അവർക്കും നഷ്ടപരിഹാരം നൽകുവാൻ കഴിയും.
നഷ്ടപരിഹാര തുക വസ്തു ഉടമകൾ പ്രതീക്ഷിച്ചതിലും കൂടുതൽ വാങ്ങിക്കൊടുക്കാൻ സാധിച്ചതിലും എനിക്ക് സന്തോഷമുണ്ട്.