പള്ളിച്ചല്‍ സൗപര്‍ണിക ഓഡിറ്റോറിയത്തിന് സമീപം പെരിങ്ങോട്ടുകോണം തുണ്ടുവിള വീട്ടില്‍ ഉദയകുമാറിനെയാണ് (37) തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 20 ന് രാത്രി ഏഴരയോടെ തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ടെര്‍മിനലിന് മുന്നില്‍ ബസ് കയറാന്‍ നിന്ന കാഞ്ഞിരംകുളം സ്വദേശിയുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് 16,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണാണ് ഇയാള്‍ മോഷ്ടിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ തമ്പാനൂര്‍ എസ് ഐ രഞ്ജിത്ത്, എ എസ് ഐ അഷറഫ്, എസ് സി പി ഒ അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ഫോണ്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.