ഭരതന്നൂരിൽ സഹോദരിയെ സഹോദരൻ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു, ആക്രമണം അമ്മയെ നോക്കുന്നതിലെ തര്‍ക്കത്തിൽ

തിരുവനന്തപുരം : കല്ലറ ഭരതന്നൂരിൽ സഹോദരിയെ സഹോദരൻ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. പാങ്ങോട് സ്റ്റേഷൻ പരിധിയിൽ ഭരതന്നൂർ കണ്ണംമ്പാറയിൽ ഷീല (49) യെയാണ് സഹോദരൻ സത്യൻ വെട്ടുകത്തി കൊണ്ട് വെട്ടിയത്. ആക്രമണത്തിൽ പരിക്കേറ്റ ഷീലയെ നാട്ടുകാർ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷീലയുടെ കഴുത്തിലും കാലിലും കൈയ്യിലും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അമ്മ കുഞ്ഞിയെ സംരക്ഷിക്കുന്നതിനെ സംബന്ധിച്ച വാക്കുതർക്കത്തിലാണ് ഇവർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. സഹോദരൻ സത്യനെ പാങ്ങോട് പോലീസ് കസ്റ്റഡിയിൽ എടുത്തു.