തെങ്കാശി കുറ്റാലം വരളുന്നു; തല നനയ്ക്കാൻ എത്തുന്ന സഞ്ചാരികൾക്ക് നിരാശ. മഴ കുറഞ്ഞതോടെ പശ്ചിമഘട്ട മലനിരകളിൽ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞതാണ് കുറ്റാലത്തെ വരൾച്ചയിലേക്ക് നയിച്ചത്.നീരൊഴുക്ക് കുറഞ്ഞതോടെ കുറ്റാലത്ത് കുളിക്കാൻ എത്തുന്ന സഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്.
രണ്ടാഴ്ച മുൻപുവരെ കുറ്റാലം നിറഞ്ഞൊഴുകുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുറ്റാലത്ത് വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്.കത്തുന്ന ചൂടിൽ കുറ്റാലത്തെ കുളി സഞ്ചാരികൾക്ക് ആശ്വാസമായിരുന്നു. കുറ്റാലത്തിനൊപ്പം ഐന്തരുവി, പഴയ കുറ്റാലം എന്നിവയും വരൾച്ചയിലേക്ക് നീങ്ങി.