വർക്കല പുത്തൻചന്തയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.

വർക്കല. പുത്തൻചന്തയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ഗവർമെന്റ മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനി ആര്യകൃഷ്ണയെയാണ്(16) വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പഠിക്കാൻ മിടുക്കിയായിരുന്ന ആര്യയ്ക്ക് ക്രിസ്മസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞിരുന്നു. ഇതിൽ കുട്ടിക്ക് വിഷമം ഉണ്ടായിരുന്നതായി പി.ടി.എ അധികൃതരും അധ്യാപകരും പറഞ്ഞു.