നെടുമങ്ങാട് പനവൂരിൽ ശൈശവ വിവാഹം; പെണ്‍കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിൽ.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ പെൺകുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിൽ. 

പനവൂർ സ്വദേശിയായ യുവാവും ശൈശവ വിവാഹത്തിൽ കാർമ്മികത്വം നടത്തിയ ഉസ്താദുമാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍. 

16 വയസ്സുള്ള പെൺകുട്ടിയെ ശൈശവ വിവാഹം കഴിപ്പിച്ചതിലാണ് അറസ്റ്റ്. പനവൂർ സ്വദേശിയായ അൽ ആമീർ, തൃശ്ശൂർ സ്വദേശിയായ അൻസർ സാവത്ത് (39) എന്നിവരാണ് അറസ്റ്റിലായത്.

അൽ അമീർ രണ്ട് പീഡന കേസിലും അടിപിടി കേസിലും പ്രതിയാണെന്ന് പൊലീസ് പറയുന്നു.

ശൈശവ വിവാഹ കഴിച്ച പെൺകുട്ടിയെ 2021-ൽ അൽ അമീൻ പീഡിപ്പിച്ചു. ഈ കേസിൽ ഇയാൾ നാല് മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മൂന്ന് പേരെയും നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.