തിരുവനന്തപുരം: തലസ്ഥാനത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് പൾസർ ബൈക്ക് ഷോർട്ട് സർക്യൂട്ടും മൂലം പൂർണ്ണമായും കത്തിനശിച്ചു. കൊല്ലം മൈനാഗപ്പള്ളി സ്വദേശി അരുൺ ബാബുവിന്റെ KL02 4615 പൾസർ ബൈക്കാണ് ഷോർട്ട് സർക്യൂട്ടും മൂലം പൂർണ്ണമായും കത്തിനശിച്ചത്. പാളയം ട്രാഫിക് സിഗ്നലിൽ വണ്ടി നിർത്തിയിട്ടിരുന്നപ്പോൾ മറ്റു വാഹനങ്ങളിൽ ഉള്ള ആൾക്കാരാണ് ബൈക്കിൽ തീ കത്തുന്നതായി അറിയിച്ചത്. പിന്നിൽ വന്ന ബൈക്കുകളിലെ യാത്രക്കാർ അറിയിച്ചതു കൊണ്ട് അരുൺ ബാബു ബൈക്കിൽ നിന്ന് ഇറങ്ങിയത് രക്ഷയായി. ബൈക്ക് പൂർണമായും കത്തി നശിക്കുകയായിരുന്നു. ഫയർ ഫോഴ്സ് സേന സംഭവ സ്ഥലത്ത് എത്തി തീ പൂർണ്ണമായും അണയ്ക്കുകയും ചെയ്തു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് യുവാവ് പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസർ മധു ഗ്രേഡ് അസി സ്റ്റേഷൻ ഓഫീസർ നോബിൾ എന്നിവ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘമാണ് സ്ഥലത്തെത്തി തീ അണച്ചത്.