കഴക്കൂട്ടത്ത് കണ്ടെയ്നർ ലോറി ആക്കുളം പാലത്തിൻ്റെ കൈവരിയിലേക്ക് ഇടിച്ച് കയറി, കായലിൽ വീണ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു.പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം.കഴക്കൂട്ടം ഭാഗത്ത് നിന്നും ചാക്ക ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി .ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്ന് സംശയിക്കുന്നു.