തിരുവനന്തപുരം വെമ്പായത്ത് വട്ടപ്പാറക്കു സമീപം ഗ്യാസ് സിലിണ്ടർ കയറ്റി വന്ന വാഹനവും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചു ഗ്യാസ് സിലിണ്ടർ വാഹനത്തിന്റെ ഡ്രൈവറിന് ഗുരുതര പരിക്ക്. വട്ടപ്പാറയില്‍ നിന്നും കിളിമാനൂർ ഭാഗത്തേക്ക് വന്ന ഗ്യാസ് കയറ്റിയ വാഹനവും കിളിമാനൂർ ഭാഗത്തുനിന്നും വട്ടപ്പാറ ഭാഗത്തേക്ക് പോയ മെറ്റെൽ കയറ്റി വന്ന ടിപ്പർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഗ്യാസ് കയറ്റി വന്ന വാഹനം കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ശ്രമിക്കുമ്പോഴായിരുന്നു അപകടം .ഇടിയുടെ ആഘാതത്തിൽ ഗ്യാസ് വാഹനത്തിൽ ഡ്രൈവർ വാഹനത്തിൽനിന്നും ഇറക്കാൻ പറ്റാത്ത വിധം സീറ്റിൽ കുരുങ്ങി പോയിരുന്നു. തുടർന്ന് നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സഹായത്തോടുകൂടി ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തെടുത്തു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം അപകടത്തെ തുടര്‍ന്ന് ഉണ്ടായ ബ്ലോക്കിൽ പെട്ട് കിടന്ന കെഎസ്ആർടിസി വാഹനത്തിലെ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇവരെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജിൽ കൊണ്ടുപോവുകയും ചെയ്‌തു