റേഷന്‍ വിതരണം പ്രതിസന്ധിയിലാക്കി കേന്ദ്രസര്‍ക്കാരിന്റെ ഇരട്ടബില്‍ നയം. ജനുവരി മുതല്‍ ഓരോ കാര്‍ഡിനും കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും ബില്ലുകള്‍ പ്രത്യേകം നല്‍കണമെന്ന നിബന്ധനയാണ് വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നത്. വിഷയം ചൂണ്ടിക്കാട്ടി വ്യാപാരികള്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്.ഇനിമുതല്‍ റേഷന്‍ കടകളില്‍ ഒരു ബില്ല് പോര. രണ്ടെണ്ണം വേണം. കേന്ദ്രവും സംസ്ഥാനവും നല്‍കുന്ന റേഷന്‍ സാധനങ്ങള്‍ക്ക് പ്രത്യേകം ബില്ലുകള്‍ നല്‍കണമെന്നാണ് പുതിയ നിബന്ധന. സാങ്കേതിക തകരാര്‍ അടിക്കടി ഉണ്ടാകുന്ന ഈ പോസ് മെഷീനുകളില്‍ ഒരു തവണ തന്നെ വിരലടയാള പരിശോധന നടത്താന്‍ കഴിയുന്നത് ഭാഗ്യം കൊണ്ടാണ്. അപ്പോഴാണ് വിരലടയാള പരിശോധന ഇരട്ടിയാകുന്നത്. ഇതിനു പുറമേ ബില്ലിനുള്ള പേപ്പര്‍ റോളിന്റെ അധിക ചെലവും വ്യാപാരികള്‍ക്ക് താങ്ങാന്‍ കഴിയുന്നില്ല. പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങേണ്ടി വരുമെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു.