വർക്കലയിലെ ഏഴോളം കടകളിൽ നിന്നും പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു. ഇന്ന് ഉച്ചയോടെ 15 ഓളം ഹോട്ടലുകളിലാണ് നഗരസഭ ആരോഗ്യവിഭാഗം മിന്നൽ നടത്തിയത്. ഇതിൽ ഏഴ് കടകളിൽ നിന്നും പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച മൂന്ന് കടകൾ പ്രവർത്തിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി.
വർക്കല നടയറായിൽ പ്രവർത്തിക്കുന്ന ഫാർമേഴ്‌സ് വില്ലേജ് , പാരഡൈസ് ഹോട്ടൽ, പുന്നമൂട് പ്രവർത്തിക്കുന്ന KL81 ഫുഡ് പാർക്ക് എന്നീ സ്ഥാപനങ്ങൾ ആണ് നഗരസഭാ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചു വന്നത്. സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും നോട്ടീസ് നൽകി നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് എന്ന് വർക്കല നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ് അറിയിച്ചു.
വർക്കല മൈതാനത്ത് പ്രവർത്തിക്കുന്ന സുപ്രഭാതം ഹോട്ടൽ, റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന മോമോസ് , കെ ബി ആർ റെസ്റ്റാറന്റ് , പഴയചന്ത യിൽ പ്രവർത്തിക്കുന്ന സിയാൻ ഫാസ്റ്റ് ഫുഡ് , താലൂക്ക് ആശുപത്രിക്ക് എതിർവശം പ്രവർത്തിക്കുന്ന ബങ്ക് കട എന്നിവിടങ്ങളിൽ നിന്നുമാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ കണ്ടെത്തിയത്.