കുറിപ്പ്
‘ആകാശദൂത്‘ലെ കുഞ്ഞാവയെ തേടിയവർക്കായി… ഇതാ ആളെ കണ്ടെത്തിയിട്ടുണ്ട്. തിരുവല്ല സ്വദേശി ആയ ‘ബെൻ അലക്സാണ്ടർ കടവിൽ‘ ആയിരുന്നു ആ കുഞ്ഞാവ. ആകാശദൂത് സിനിമയിലെ ഏറ്റവും ഇളയ കുട്ടിയായി വേഷമിട്ട ബെൻ ഇപ്പോൾ ജർമ്മനിയിലാണ് എന്നാണറിയുന്നത്. നേരിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും, കഴിഞ്ഞിട്ടില്ല. നാലാം ക്ലാസ് വരെ തിരുവല്ല സിറിയൻ ജാകോബൈറ്റ് പബ്ലിക് സ്കൂളിലും, അഞ്ചാം ക്ലാസ് മുതൽ തിരുവല്ല ബിലീവേഴ്സ് ചർച്ച് റെസിഡൻഷ്യൽ സ്കൂളിലും ആണ് ബെൻ പഠിച്ചത്.m3db പിള്ളാരെ പിടുത്തം നിർത്തി വച്ചതായി പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം മെസ്സഞ്ചറിൽ ഇവിടുത്തെ ഒരു മെംബർ കൂടിയായ Saritha Sarin ൻ്റെ ഒരു “ഹായ്“. ആകാശദൂതിലെ കുഞ്ഞാവയെ കിട്ടിയിട്ടുണ്ട്… പക്ഷെ, കിട്ടിയ ആള് കറക്റ്റ് ആണോന്ന് ഒന്ന് വെരിഫൈ ചെയ്യാതെ ഉറപ്പ് പറയാനാവില്ലാ എന്ന്. ആളെ തപ്പിക്കോണ്ട് വന്ന സ്ഥിതിക്ക് പിന്നെ അത് ഒന്ന് ക്രോസ് ചെക്ക് ചെയ്യണമല്ലോ…!!! കുറെ ശ്രമങ്ങൾക്ക് ശേഷം തിരുവല്ലയിലെ കടപ്ര പഞ്ചായത്ത് മെമ്പർ ‘ജിവിൻ പുള്ളിമ്പള്ളിൽ‘ വഴിയാണ് ആള് കൃത്യമാണെന്ന് ഉറപ്പിച്ചത്…!!! ബെനും ജിവിനും ഒരേ സ്കൂളിൽ ആയിരുന്നു പഠിച്ചത്. ജിവിനും സരിതക്കും സ്പെഷ്യൽ താങ്ക്സ്…!!!