*ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി നാട്ടിൽ വെച്ച് മരണപ്പെട്ടു*

ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി നാട്ടിൽ വെച്ച് മരണപ്പെട്ടു, ഒമാനിലെ സീബ് ഇന്ത്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കൊല്ലം സ്വദേശി സജീവ് കുമാറിന്റെ മകൾ ബാലഭദ്ര (ചക്കി,15) നാട്ടിൽ വെച്ച് ഇന്നലെ മരണപ്പെട്ടു. ബാലഭദ്രയുടെ ചികിത്സക്കായി കുടുംബം കഴിഞ്ഞ മാസമാണ് നാട്ടിൽ പോയത്. മാതാവ്: തിരുവനന്തപുരം മലയടി ഇടമല ശ്രീവിലാസത്തിൽ പരേതനായ ശ്രീ സുകുമാരന്റെ മക്കൾ ശാലിനി. സഹോദരി: കൃഷ്ണവേണി
സംസ്കാരം ഇന്ന് തിരുവനന്തപുരം മലയടി ഇടമലയിൽ കുടുംബവീട്ടിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു