പുതുവർഷദിനത്തിൽ ശബരിമലയിൽ ഭക്തജന പ്രവാഹം. ഇന്നുമുതൽ ജനുവരി എട്ടുവരെ വേർച്വൽ ക്യൂ വഴിയുള്ള ബുക്കിങ്ങും പൂർത്തിയായിട്ടുണ്ട്. മണ്ഡലകാലത്തെക്കാൾ കൂടുതൽ തീർഥാടകർ മകരവിളക്കുകാലത്ത് എത്തുമെന്നാണ് ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ.കോവിഡിന് ശേഷമുള്ള മകരവിളക്ക് മഹോത്സവകാലത്തു സന്നിധാനത്ത് ഭക്തജന പ്രവാഹം തുടരുന്നു. പുതുവർഷ ദിനത്തിൽ പതിനായിരങ്ങളാണ് ദർശനപ്പുണ്യം തേടി ശബരിമലയിലെത്തിയത്.അടുത്ത ഒരാഴ്ചത്തേക്കുള്ള വെർച്വൽ ക്യു ബുക്കിങ്ങും പൂർത്തിയായിട്ടുണ്ട്. സ്പോട്ട് ബുക്കിങ്ങും കൂട്ടി മകരവിളക്കുവരെ ദിവസവും ഒരു ലക്ഷത്തിലേറെ ഭക്തന്മാർ ശബരിമലയിലേതുമെന്നാണ് ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ. മരക്കൂട്ടത്തിന് താഴേക്ക് വരി നീളത്തിരിക്കാനാണ് പൊലീസിന്റെ ശ്രമം. വയോജനങ്ങൾക്കും അംഗപരിമിതർക്കും കുട്ടികൾക്കുമായി നടപ്പന്തലിൽ പ്രത്യേക വരിയും തയ്യാറാക്കിയിട്ടുണ്ട്. ബാച്ചുകളായാണ് ഭക്തരെ പതിനെട്ടാം പടി കയറ്റിവിടുന്നത്. അതേസമയം ബന്ധുവിന്റെ മരണത്തെത്തുടർന്ന് വിട്ടുനിന്ന മേൽശാന്തി ജയരാമൻ നമ്പൂതിരി പൂജാകർമങ്ങളിലേക്ക് തിരികെ പ്രവേശിച്ചു.