തിരുവനന്തപുരം മൃഗശാലയിലെ ക്ഷയരോഗ ബാധ സ്ഥിരീകരിച്ച് മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി. മൃഗങ്ങൾക്ക് ക്ഷയരോഗം ബാധിച്ചത് അതീവ ഗൗരവത്തോടെ കാണുന്നുവെന്നും റിപ്പോർട്ട് തേടിയെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിലെ ഉദ്യോഗസ്ഥർ മൃഗശാലയിൽ പരിശോധന നടത്തി.കൃഷ്ണമൃഗങ്ങളും പുളളിമാനുകളും ചത്തൊടുങ്ങുന്നത് ക്ഷയരോഗം കാരണമെന്ന് ഔദ്യോഗിക സ്ഥിരീകരണം. സിയാഡ് സംഘം മൃഗശാല പരിശോധിച്ചു. രോബാധയുള്ളവയെ കൂട്ടത്തിൽ നിന്ന് മാറ്റി പരിചരിക്കാൻ നിർദേശിച്ചു. സംഘം അഞ്ചു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നല്കുമെന്നും മന്ത്രി പറഞ്ഞു.പ്രായാധിക്യവും രോഗങ്ങളും കാരണം മൃഗങ്ങൾ ചത്തൊടുങ്ങിയതും പുതിയവയെ എത്തിക്കാൻ നടപടിയില്ലാത്തതും കാരണം പേരിൽ മാത്രമാണ് മൃഗ ശാലയുടെ പ്രതാപം . നിലവിൽ മൃഗശാല അടച്ചിടേണ്ടതില്ലെന്നാണ് വിലയിരുത്തൽ.