1000 ബിരിയാണി ആണ് ആദ്യം വിൽപ്പന നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ സാമൂഹ്യ മാധ്യമങ്ങളുടെ വാർത്തയ്ക്ക് പിന്നാലെ കുട്ടികളുടെ ഈ നല്ലമനസിന് പിന്തുണയുമായി കൂടുതൽ ആളുകൾ എത്തിയതോടെ പട്ടിക ദിവസങ്ങൾ കൊണ്ട് രണ്ടായിരത്തിലേറെ ആയി. ഇതിന് പുറമെ പലരിൽ നിന്നുമായി 15,000 രൂപയോളം സ്പോൺസർഷിപ്പും കുട്ടികൾക്ക് ലഭിച്ചു. എൻ.എസ്.എസ് യൂണിറ്റിലെ 35 വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ മുപതോളം വരുന്ന അധ്യാപകരും, അനധ്യാപക ജീവനക്കാരും, രക്ഷകർത്താക്കളും ഒരുമിച്ച് നിന്നതോടെ വിചാരിച്ചതിലും ഇരട്ടി ഭംഗിയായി തങ്ങൾക്ക് ലക്ഷ്യത്തിലേക്ക് എത്താൻ കഴിഞ്ഞു എന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പല വിദ്യാർത്ഥികളും നാട്ടിലിറങ്ങി 100ൽ ഏറെ ഓർഡറുകൾ ആണ് ശേഖരിച്ചത്.