നടി മോളി കണ്ണമാലി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ…സഹായം അഭ്യർത്ഥിച്ച് താരങ്ങൾമലയാളികൾക്ക് സുപരിചിതയായ താരമാണ് മോളി കണ്ണമാലി.സ്ത്രീധനമെന്ന ഏഷ്യാനെറ്റ് സംരക്ഷണം ചെയ്ത സീരിയലിൽ ചാളമേരി എന്ന കഥാപാത്രത്തിൽ കൂടിയാണ് മോളി കണ്ണമാലി ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് സിനിമകളിലും അവസരങ്ങൾ ലഭിച്ചു .അമർ അക്ബർ അന്തോണി ,പുതിയ തീരങ്ങൾ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു .അഭിനേത്രി എന്നതിലുപരി ചവിട്ടുനാടക കലാകാരി കൂടിയാണ് മോളി കണ്ണമാലി .ഇടക്കാലത്ത് അസുഖബാധിതയായതിനെ തുടർന്ന് അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു താരം.സാമ്പത്തികമായി വലിയ രീതിയിൽ ബുദ്ധിമുട്ടുകൾ നേരിടുന്നു എന്നും താരം പറഞ്ഞിരുന്നു .പിന്നീട് നാട്ടുകാരുടെയും മറ്റും സഹായം കൊണ്ടാണ് മോളി ജീവിതത്തിലേക്കു തിരിച്ചെത്തിയത് . എന്നാൽ ഇപ്പോൾ മോളി കണ്ണമാലിയുടെ ആരോഗ്യസ്ഥിതി മോശമായി എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്
.സാമൂഹ്യപ്രവർത്തകയും ബിഗ് ബോസ് താരവുമായ ദിയ സനയാണ് മോളി കണ്ണമാലിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് വച്ചിട്ടുള്ളത്. ആശുപത്രിയിൽ നിന്നുള്ള നടിയുടെ ഫോട്ടോ സഹിതം ആണ് സഹായം അഭ്യർത്ഥിച്ചു ,കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.സനയുടെ പോസ്റ്റ് ഇങ്ങനെയാണ് ,മോളി കണ്ണമാലി ഗുരുതര അവസ്ഥയിൽ ഗൗതം ഹോസ്പിറ്റലിൽ വെന്റിലേറ്റർ ആണ് അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു ഈ ഗൂഗിൾ പേ നമ്പർ മോളിയമ്മയുടെ മകൻ ജോളിയുടേതാണ് 8606171648,സഹായിക്കാൻ കഴിയുന്നവർ സഹായിക്കണേ!! എന്നാണ് ദിയ സന തന്റെ പോസ്റ്റിൽ പറയുന്നത് .രണ്ടു തവണ ഹൃദയാഘാതം ഉണ്ടാവുകയും സാമ്പത്തികമായി ആകെ ഉണ്ടായിരുന്ന പണവും സ്വർണാഭരണവും നഷ്ടപ്പെടുത്തിതിനെക്കുറിച്ചും മോളി പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട് .സാമ്പത്തികമായി കഷ്ടപ്പെടുന്ന മക്കൾക്കും സഹായിക്കാനുള്ള ധനസ്ഥിതി ഇല്ലാത്തതിനാൽ മരുന്ന് വാങ്ങാൻ പോലും പണം ഇല്ല എന്നും അടിയന്തര സർജറിക്ക് കനിവ് തേടി മേരി എത്തിയിരുന്നു .തുടർന്ന് നിരവധി പേർ മോളി ജോസഫ് കണ്ണമാലിയെ സഹായിക്കാനെത്തി . വീട് പ്രളയത്തിൽ നശിച്ചതോടെ താല്കാലിക ഷെഡ്ഡിലാണ് താമസിച്ചിരുന്നത് .തുടർന്ന് ഹൃദയസംബന്ധമായ അസുഖം കാരണം കുറച്ചുകാലമായി അഭിനയരംഗത്ത് സജീവമായിരുന്നില്ല താരം .ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണം തനിക്ക് ജോലിക്ക് പോകാനോ ശാസ്ത്രക്രിയ നടത്താനോ പണമില്ല എന്ന് പറഞ്ഞ് രംഗത്തെത്തിയ മോളിയെ സഹായിക്കാൻ അന്ന് പല താരങ്ങളും എത്തിയിരുന്നു .