*പൊന്മുടി, പേര് മാറി ശങ്കിലി ആകുമോ*

തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് ഒരു വന്യജീവി സങ്കേതം കൂടി വന്നേക്കും.   വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയുടെ പേരിൽ സങ്കേതം രൂപീകരിക്കാനായിരുന്നു വനം വകുപ്പ് നേരത്തെ ശുപാർശ നൽകിയിരുന്നത്. പൊൻമുടിയുടെ പേരുമാറ്റി ശങ്കിലി എന്നാക്കി വന്യജീവി സങ്കേതം രൂപീകരിക്കാ‍നാണ് ഇപ്പോഴത്തെ നീക്കം. ഇന്നു ചേരുന്ന സംസ്ഥാന വനം–വന്യജീവി ബോർഡ് യോഗം പേരുമാറ്റത്തെ‍ക്കുറിച്ച് തീരുമാനമെടുത്തേക്കും. ഇതോടെ കേരളത്തിലെ ആകെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം 24 ആകും.  തിരുവനന്തപുരം ജില്ലയിൽ നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങ‍ളാണ് നിലവിലുള്ളത്. 

ഇന്നത്തെ യോഗം അനുമതി നൽകിയാൽ, വന്യജീവി സംരക്ഷണ നിയമ പ്രകാരം വിജ്ഞാപനം പുറപ്പെടുവിക്കും. വിജ്ഞാപനം വരുന്നതോടെ ഈ പരിധിയിലുള്ള വന‍ഭൂമിക്കു സംരക്ഷണമുണ്ടാകും. തിരുവനന്തപുരം ഡിഎഫ്ഒയുടെ കീഴിലാണ് ഇതു പ്രവർത്തിക്കുക. ഇതിനു കേന്ദ്ര ഫണ്ടും ലഭിക്കും. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, കൊല്ലം ജില്ലയിലെ പുനലൂർ എന്നീ താലൂക്കുകളിലെ ജനവാസമേഖലകൾ ഉൾപ്പെടാത്ത പ്രദേശങ്ങളാണ് ഇതിന്റെ  പരിധിയിൽ ഉൾപ്പെടുക. ബഫർസോണിന്റെ പരിധിയിലും ജനവാസമേഖല വരുന്നില്ല.സംസ്ഥാനത്ത് 13 ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകുന്നതു സംബന്ധിച്ചും ഇന്നത്തെ യോഗം തീരുമാനിക്കും. 


അതിർത്തി ഇങ്ങനെ 

കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കതേത്തി‍ന്റെ തെക്കേയറ്റം മുതൽ തിരുവനന്തപുരം ജില്ലയിലെ പേപ്പാറ വന്യജീവിസങ്കേതത്തിന്റെ വടക്കേ അതിർത്തി വരെയുള്ള കിഴക്കൻ വനമേഖലകളിലെ പ്രദേശങ്ങൾ  ഉൾപ്പെടുത്തിയാണ് പുതിയ വന്യജീവി സങ്കേതം. ആകെ വിസ്തൃതി 137 ചതുരശ
പ്രദേശം. പെരിങ്ങമ്മല, വിതുര, തെന്നൂർ, കുളത്തൂപ്പുഴ വില്ലേജുകളിലെ ജനവാസമില്ലാത്ത പ്രദേശങ്ങളാണ് പരിധിയൽ