ഓടയം സ്വദേശിയായ 47 വയസുള്ള ഫിറോസ് ഖാനാണ് പോലീസ് പിടിയിലായത്.
ഇന്നലെ രാവിലെ 8 മണിയോടെ സർഫിങ്ങ് ട്രെയിനിംഗ് നടത്തുന്നതിനിടയിൽ ഫ്രഞ്ച് യുവതിയായ ആലീസിനു നേരെ നാട്ടുകാരനായ ഒരാൾ പൊട്ടിയ ബിയർ ബോട്ടിൽ കുപ്പിയുമായി എത്തുകയും അനാവശ്യമായി ഭയപ്പെടുത്തുകയും ചെയ്തു എന്നാണ് യുവതി പറയുന്നത്.
സ്വിമിങ്ങ് ഡ്രെസ്സിൽ ഇട്ടിരുന്നതിനാലാണ് ഇയാൾ പ്രശ്നമുണ്ടാക്കിയത് എന്നാണ് യുവതി പറയുന്നത്.നേരത്തെയും ഈ വ്യക്തിയെക്കുറിച്ച് പരാതി ഉയർന്നിരുന്നു. ഈ വാർത്ത വർക്കല ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.