കോട്ടയം കളത്തിപ്പടിയില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടര വയസുകാരി കിണറ്റില്‍ വീണു മരിച്ചു

കോട്ടയം: കളത്തിപ്പടിയില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടര വയസുകാരി കിണറ്റില്‍ വീണു മരിച്ചു.മാങ്ങാനം ലക്ഷംവീട് കോളനിയില്‍ ഒളവാപ്പറമ്പില്‍ ശാലു സുരേഷ് – നിബിന്‍ ബിജു ദമ്പതികളുടെ മകള്‍ നൈസാമോള്‍ ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട്ടു മുറ്റത്തെ കിണറിനു സമീപം കളിക്കുകയായിരുന്നു കുട്ടി. ഈ സമയത്ത് മണല്‍കൂനയ്ക്കു മുകളില്‍ കളിക്കുന്നതിനിടെ കുട്ടി കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു.

കുട്ടിയെ കാണാതെ വന്നതോടെ ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. ദമ്പതികള്‍ക്ക് ഒരു വയസും 10 മാസവുമുള്ള 2 കുട്ടികള്‍ കൂടിയുണ്ട്.