ലോറിയിലേക്ക് ചാടിക്കയറി നൃത്തം ചെയ്യാൻ ശ്രമം, നിയന്ത്രണം വിട്ടു നിലത്തേക്കു വീണു: അജിത് ആരാധകന് ദാരുണാന്ത്യം

അജിത് കുമാര്‍ നായകനായ ‘തുനിവ്’ ന്റെ റിലീസ് ദിന ആഘോഷത്തിനിടെ ആരാധകന് ദാരുണാന്ത്യം. ചെന്നൈയിലെ രോഹിണി തിയറ്ററിലെ ആഘോഷത്തിനിടെ ലോറിയില്‍ നിന്ന് വീണാണ് ഭരത് കുമാര്‍ എന്ന ആരാധകന്‍ മരണപ്പെട്ടത്.രാവിലെ നടന്ന ഷോയ്ക്ക് ശേഷം തിയറ്ററിന് മുന്നിലെ പൂനമല്ലി ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ലോറിയിലേക്ക് ചാടി കയറി നൃത്തം ചെയ്യുന്നതിനിടെയാണ് നിയന്ത്രണം വിട്ട് ഭരത് കുമാർ നിലത്തേക്ക് വീണതത്രേ.