കൽപ്പറ്റ : വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകൻ തോമസിന്റെ മകന് താൽക്കാലിക ജോലി നൽകാൻ ധാരണ. ആക്ഷൻ കമ്മറ്റി ഭാരവാഹികളുമായി ജില്ലാ കളക്ടർ എ ഗീത നടത്തിയ ചർച്ചയിലാണ് തീരുമാനം. സ്ഥിര ജോലിക്കുള്ള ശുപാർശ മന്ത്രിസഭക്ക് നൽകും. നഷ്ടപരിഹാരമായി 10 ലക്ഷം ഇന്നും നാളെയുമായി കൊടുക്കും. 40 ലക്ഷം കൂടി നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യും. കടുവയെ പിടിക്കാൻ ആവശ്യമെങ്കിൽ കൂടുതൽ കൂടുകൾ സ്ഥാപിക്കാനും ചർച്ചയിൽ ധാരണയായി. കളക്ടറുമായി നടത്തിയ ചർച്ചയിൽ തീരുമാനമായ സാഹചര്യത്തിൽ തോമസിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും.