കേരള പോലീസിൻ്റെ യൂട്യൂബ് ചാനൽ തിരിച്ചെത്തി; ഹാക്കർമാരിൽ നിന്ന് അക്കൗണ്ട് വീണ്ടെടുത്തു
January 17, 2023
ഹാക്ക് ചെയ്യപ്പെട്ട കേരള പോലീസിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ തിരിച്ചുപിടിച്ചു. സൈബർ ഡോമാണ് ഹാക്കർമാരിൽ നിന്ന് യൂട്യൂബ് അക്കൗണ്ട് വീണ്ടെടുത്തത്.
ഇന്ന് രാവിലെയാണ് കേരള പോലീസിന്റെ യൂട്യൂബ് ചാനൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്തതിന് പിന്നാലെ മൂന്നു വീഡിയോയും അക്കൗണ്ടിൽ ഹാക്കർമാർ പോസ്റ്റ് ചെയ്തിരുന്നു.