പഞ്ചവർണ്ണ തത്ത,തിരുവമ്പാടി തമ്പാൻ, കുങ്കി, ഹാത്തിമേരാ സാത്തി, പാൽത്തു ജാൻവർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഉണ്ണികൃഷ്ണൻ അഭിനയിച്ചിട്ടുണ്ട്. 1982-ൽപാലക്കാട് മനിശ്ശീരി ഹരിയാണ് ഉണ്ണികൃഷ്ണനെ കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുന്നത്.
പിന്നീട് കൊല്ലത്തേക്ക് കൈമാറ്റം ചെയ്ത ആനയെ മുണ്ടക്കയം സ്വദേശി നടക്കൽ വർക്കി വാങ്ങുകയായിരുന്നു. ആനകളുടെ ഒട്ടുമിക്ക ലക്ഷണങ്ങളും തികച്ച ഉണ്ണികൃഷ്ണൻ ശാന്ത സ്വഭാവിയും ആരുമായും എളുപ്പത്തിൽ ഇണങ്ങുന്നതുമായ ആനയായിരുന്നു