ഷട്ടിൽ കളിക്കിടെ മകൻ മരിച്ചു; വിവരമറിഞ്ഞ മാതാവ് തളർന്നുവീണ് മരിച്ചു

ഷട്ടിൽ കളിക്കിടെ മകൻ മരിച്ചു; വിവരമറിഞ്ഞ മാതാവ് തളർന്നുവീണ് മരിച്ചു.കോഴിക്കോട് അത്തോളിയിലാണ് സംഭവം. നടുവിലയിൽ പരേതനായ മൊയ്തീന്റെ മകൻ ശുഐബ് (45), മാതാവ് നഫീസ (68) എന്നിവരാണ് ശനിയാഴ്ച രാത്രി മൂന്നു മണിക്കൂറിനിടെ മരിച്ചത്.

ഷട്ടിൽ കളിക്കിടെ നെഞ്ചുവേദന വന്ന ശുഐബിനെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് തളർന്നുവീണ അമ്മ നഫീസ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. നഫീസയുടെ മറ്റു മക്കൾ: ജുനൈസ്, റുമീഷ് (ഷാഡോ സൗണ്ട്സ്).