ഡല്‍ഹിയില്‍ നിന്ന് പട്നയിലേയ്ക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കാന്‍ ശ്രമിച്ച രണ്ട് യാത്രക്കാര്‍ അറസ്റ്റില്‍. വിമാനത്തിനകത്ത് മദ്യവുമായി കയറാന്‍ സാധിച്ചതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച്ചുണ്ടായോ എന്നും പരിശോധിക്കും. ഇന്‍ഡിഗോയുടെ പരാതിയിലാണ് നടപടി.ഞായറാഴ്ച്ച രാത്രി ഡല്‍ഹിയില്‍ നിന്ന് പട്നയിലേയ്ക്ക് പറന്ന വിമാനത്തിലാണ് യാത്രക്കാരായ രോഹിത്ത്, നിതീഷ് എന്നിവര്‍ മദ്യപിച്ച് ബഹമുണ്ടാക്കാന്‍ ശ്രമിച്ചത്. ഒരാള്‍കൂടി ഇവര്‍ക്കൊപ്പമുണ്ടായിരുന്നതായി സൂചനയുണ്ട്. വിമാനത്തില്‍ കയറുമ്പോള്‍ തന്നെ മദ്യലഹരിയിലായിരുന്നു ഇവര്‍. യാത്ര പുറപ്പെട്ടശേഷവും മദ്യപിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് വിമാന ജീവനക്കാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചു. വിമാനം പട്നയിലെത്തിയപ്പോള്‍ സിെഎഎസ്എഫ് ഇവരെ തടഞ്ഞുവച്ചു. മാപ്പു പറഞ്ഞ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും വിമാന കമ്പനി മാനേജര്‍ രേഖാമൂലം പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് അറസ്റ്റുചെയ്തു. ആഭ്യന്തരസര്‍വീസില്‍ മദ്യം അനുവദനീയമല്ല. സുരക്ഷാപരിശോധനയ്ക്ക് ശേഷവും മദ്യവുമായി വിമാനത്തില്‍ കയറാന്‍ യാത്രക്കാര്‍ക്ക് സാധിച്ചതില്‍ അന്വേഷണം ആരംഭിച്ചു. എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യലഹരിയില്‍ മൂത്രമൊഴിച്ച സംഭവം വിവാദമായതോടെ യാത്രക്കാരുടെ മോശം പെരുമാറ്റത്തില്‍ കര്‍ശന നടപടി വേണമെന്ന് ഡിജിസിഎ വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.