അടുത്ത വർഷം മുതൽ കലോത്സവത്തിൽ മാംസ ഭക്ഷണവും വിളമ്പും എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വൻ വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയർന്നത്. വലിയൊരു വിഭാഗം മാംസ ഭക്ഷണം വിളമ്പുന്നതിനെ പിന്തുണച്ച് രംഗത്തെത്തി.എന്നാൽ, കലോത്സവത്തിൽ മാംസം വിളമ്പിയാൽ ആവശ്യമായ കോഴിയിറച്ചി പൂർണമായും സൗജന്യമായി നൽകാൻ തയ്യാറാണെന്ന് പൗൾട്രി ഫാർമേഴ്സ് ട്രേഡേഴ്സ് സമിതി സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. കേരളത്തിൽ എവിടെ കലോത്സവം നടന്നാലും ഇറച്ചി എത്തിക്കാൻ തങ്ങൾ തയ്യാറാണെന്ന് സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി.എസ്. പ്രമോദ് എന്നിവർ അറിയിച്ചു.