ഉത്തർപ്രദേശിലെ അംറോഹയിൽ സംസാരിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കൈവിരലുകൾക്ക് പരുക്കേറ്റു. 4 മാസം മുമ്പ് 16,000 രൂപയ്ക്ക് വാങ്ങിയ ‘Realme 8’ മൊബൈലാണ് പൊട്ടിത്തെറിച്ചത്. കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പരുക്കേറ്റ യുവാവ് പറഞ്ഞു.ഹിസാംപൂർ ഗ്രാമവാസിയായ ഹിമാൻഷു എന്ന് യുവാവിനാണ് പരുക്കേറ്റത്. ശനിയാഴ്‌ച രാവിലെ 11 മണിയോടെ ഫോണിൽ സംസാരിക്കവേ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. യുവാവിൻ്റെ കൈവിരലുകൾക്ക് പരുക്കുണ്ട്. താൻ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു എന്ന് യുവാവ് ഫേസ്ബുക്കിൽ കുറിച്ചു.
ഫോണിൻ്റെ ഫോട്ടോയും യുവാവ് പങ്കുവച്ചിട്ടുണ്ട്.