ഇന്നലെ രാത്രി ഓടയം പള്ളിക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാർ ആണ് അടിച്ച് തകർത്തത്. ഇന്നലെ രാത്രി 11 മണിയോടെ വർക്കല സ്വദേശി ഷിനുവിന്റെ മഹിന്ദ്ര കാർ ആണ് മുൻവശത്തെ ഗ്ലാസ് ഉൾപ്പെടെ അടിച്ച് തകർത്തത്.ഒരു പ്രകോപനവും ഇല്ലാതെ ആണ് വാഹനം തകർത്തത് എന്ന് ഷിനു പറഞ്ഞു. ഷിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല അയിരൂർ പോലീസ് കൊല്ലം സ്വദേശി സാനുവിന് എതിരെ കേസ് എടുത്തിട്ടുണ്ട്.