സ്കൂൾ തല രചനോത്സവങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും മികച്ച സൃഷ്ടികളാണ് പഞ്ചായത്ത് തല
രചനോത്സവത്തിൽ ഉൾപ്പെടുത്തിയത്.
പ്രശസ്ത സാഹിത്യകാരനും ഗവ.എച്ച്.എസ്.എസ് പകൽ ക്കുറിയിലെ ഭാഷാധ്യാപകനുമായ.ബി. റെജികുമാർ വിശിഷ്ടാതിഥിയായ ചടങ്ങിൽ തൽസമയ ജനകീയ രചനകളുടെ ആവിഷ്കാരവും പ്രകാശനവും നടന്നു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ മനോജ് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ, ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ സാബു വി. ആർ, പ്രഥമാ ധ്യാപിക സുൽഫത്ത്ബീവി,
സി. ആർ. സി കോഡിനേറ്റർമാരായ കവിത റ്റി. എസ്, മായ ജി. എസ്, ദിവ്യദാസ്, കുമാരി ഉഷ എന്നിവർ പങ്കെടുത്തു.
ചിത്രം : പഞ്ചായത്ത് തല വായനച്ചങ്ങാത്ത പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ അവർ തയ്യാറാക്കിയ രചനകളുമായി സാഹിത്യകാൻ ബി റജി കുമാറിനൊപ്പം