കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പിനായി കണ്ണൂരും കോഴിക്കോടും പാലക്കാടും. കലോത്സവത്തിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ 745 പോയിന്റുമായി കോഴിക്കോട് കണ്ണൂരിനെ മറികടന്നു. 744 പോയിന്‍റുമായി കണ്ണൂര്‍ തൊട്ടുപിന്നിലുണ്ട്. പാലക്കാട് 735 പോയിന്‍റുമായി മൂന്നാമതാണ്. അപ്പീലുകളുമായി എത്തിയ 78 മത്സരങ്ങളുടെ ഫലം തടഞ്ഞു വച്ചിരിക്കുകയാണ്.