പുതുവർഷദിനത്തിൽ ശബരിമല സന്നിധാനത്ത് തിരുവാതിരച്ചുവടുകൾവെച്ച് കുട്ടി മാളികപ്പുറങ്ങൾ. വെഞ്ഞാറമൂട് ജീവകല കലാസാംസ്കാരിക മണ്ഡലത്തിലെ 13 നർത്തകിമാരാണ് സന്നിധാനം ഓഡിറ്റോറിയത്തിൽ ചുവടുവെച്ചത്.
തുടർച്ചയായ അഞ്ചാം തവണയാണ് 9 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ തിരുവാതിര അവതരിപ്പിക്കുന്നത്. ആർദ്ര എസ്.ആർ., നിരഞ്ജന വി.എസ്., വൈഗ എസ്., നിരഞ്ജന റെജി, വൈഗ എ.എച്ച്., പ്രസിദ്ധ എസ്.ആർ., ദേവനന്ദ എസ്.നായർ, സാധിക സുനിമോൻ, ദുർഗ എം.എ., ഋതുനന്ദ ജി., നിലസനിൽ, അനുജിമ എം.ജെ., ആദിലക്ഷ്മി എസ്.ആർ. എന്നിവരാണ് നർത്തകിമാർ.
ജീവകല നൃത്താധ്യാപിക നമിത സുധീഷ് ആണ് പരിശീലനം നൽകിയത്.
ജീവകല സെക്രട്ടറി വി.എസ്.ബിജുകുമാർ, ഭാരവാഹികളായ പി.മധു, കെ.ബിനുകുമാർ, ചലച്ചിത്ര കലാസംവിധായകൻ സന്തോഷ് വെഞ്ഞാറമൂട് എന്നിവർ തിരുവാതിരകളിക്ക് നേതൃത്വം നൽകി.