വെമ്പായം കൊപ്പം കരിഞ്ഞാംകോണം വിളയിൽ വീട്ടിൽ ത്രിവിക്രമ കുറുപ്പ് (75) നെ വെഞ്ഞാറമൂട് ഗോകുലം ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.അദ്ദേഹത്തെ കഴിഞ്ഞ ദിവസം മുതൽ കാണ്മാനില്ലായിരുന്നു.
ശനിയാഴ്ച രാത്രി കുടുംബ കാവായ നെല്ലനാട് ഭൂത മടക്കിയിൽ വിളക്കിനായി വന്നിട്ട് മടങ്ങുന്ന വഴിയാണ് കാണാതായത് തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തി വരികയായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ ഗോപുരത്തിന് സമീപത്തെ സ്വകാര്യ വ്യക്തി കൃഷിക്കായി ഉപയോഗിക്കുന്ന കുളത്തിൽ മൃതദേഹം കാണുകയായിരുന്നു.
വെഞ്ഞാറമൂട് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ശ്യാമള അമ്മയാണ് ഭാര്യ.