പെൺകുട്ടിയെ 2022 മുതൽ പല ദിവസങ്ങളിലായി വിവാഹ വാഗ്ദാനം നൽകി ബൈക്ക് കയറ്റി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയായ നഗരൂർ,വലിയ കാട്,ഗോപിവിള, കൊച്ചു വീട്ടിൽ നസീര്‍ മകൻ മുബാറക്ക് (20) ആണ് കിളിമാനൂർ പോലീന്റെ പിടിയിലായത്. പെൺകുട്ടിയുമായി സൗഹൃദം നടിച്ച് വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തി ആകുന്നതിനുമുൻപ് പലവട്ടവും പ്രായപൂർത്തിയായതിനു ശേഷവും പീഡിപ്പിച്ചതിലേക്ക് കിളിമാനൂർ പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.പെൺകുട്ടിക്ക് പ്രായപൂർത്തിയായതിനെ തുടർന്ന് വിവാഹത്തെപ്പറ്റി സംസാരിച്ച സമയം പലകാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറിയതിൽ സംശയം തോന്നിയ പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയും തുടർന്ന് മാതാവിനോടൊപ്പം സ്റ്റേഷനിലെത്തി പരാതി നൽകുകയും ആയിരുന്നു.സംഭവത്തിനുശേഷം പരാതി നൽകിയതറിഞ്ഞ പ്രതി ഒളിവിൽ പോവുകയും തുടർന്ന് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡി. ശില്പക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ
ഡി വൈ എസ് പി.ജി. ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് ഇൻസ്പെക്ടർ എസ്. സനൂജ്, പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത്. കെ. നായർ, സീനിയർ സിവിൽ പോലീസ് ഓഫീസർ മഹേഷ്,സിവിൽ പോലീസ് ഓഫീസർ ശ്രീരാജ്, പ്രവീൺ, എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.