അറുപതാമത് വർഷം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾക്ക് മുന്നോടിയായി പാലോട് മേളയടെ ലോഗോ പ്രകാശനം ചെയ്തു. നടൻ അനൂപ് മേനോൻ മേള ചെയർമാൻ ഡി. രഘുനാഥൻ നായർക്കും ജനറൽ സെക്രട്ടറി പി.എസ്. മധുവിനും ലോഗോ കൈമാറിയാണ് പ്രകാശനം നിർവ്വഹിച്ചത്.
പാലോട് കാർഷിക കലാ സാംസ്കാരിക മേളയും കന്നുകാലിച്ചന്തയും വിനോദ സഞ്ചാര വാരാഘോഷവും ഈ വർഷവും ഫെബ്രുവരി 7 മുതൽ 16 വരെ നടക്കും. വജ്രജൂബിലി ആഘോഷം അവിസ്മരണീയവും വ്യത്യസ്തവുമാക്കുന്നതിനുള്ള പരിശ്രമത്തിനുള്ള ഒരുക്കത്തിലാണ് സംഘാടക സമിതി.