തിരുവനന്തപുരം പാറശാലയില്‍ ഭര്‍തൃഗൃഹത്തില്‍ വെച്ച് ഗര്‍ഭിണിയായ യുവതിക്ക് പൊള്ളലേറ്റതില്‍ ദുരൂഹതയെന്ന് കുടുംബം. സൈനികനായ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ കാലങ്ങളായി സ്ത്രീധനത്തെ ചൊല്ലി പീഡിപ്പിക്കാറുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി.പാറശാല മാര്യങ്കര സ്വദേശിയായ യുവതിക്കാണ് കഴിഞ്ഞ ദിവസം പൊള്ളലേറ്റത്. സൈനികനായ ഭര്‍ത്താവ് അവധി കഴിഞ്ഞ് മടങ്ങാനിരിക്കെയാണ്, വീടിനുള്ളില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ നിലയില്‍ 7 മാസം ഗര്‍ഭിണിയായ യുവതിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരണപ്പെട്ടു.സ്ത്രീധന പീഡനം ആരോപിച്ച് പാറശാല പൊലിസില്‍ യുവതിയുടെ കുടുബം പരാതി നല്‍കിയിരിക്കുകയാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ ഫോറന്‍സിക്ക് സംഘം സൈനികന്‍റെ വീട്ടിലെത്തി പരിശോധന നടത്തി.