തിരുവനന്തപുരം: കാണിക്ക ചോദിച്ച് വഞ്ചിയൂരിലെ വീട്ടിലെത്തി പെൺകുട്ടിയെ ആക്രമിച്ച കേസിൽ അജ്ഞാതനായ പ്രതിയെ കണ്ടെത്താൻ കഴിയാതെ പൊലീസ്. പ്രതിയുടേതായി ലഭിച്ച സി.സി.ടി വി ദ്യശ്യങ്ങൾ പരിശോധിക്കുകയാണെന്നും അന്വേഷണം നടക്കുന്നതായുമാണ് പൊലീസിന്റെ വിശദീകരണം. ഇയാളുടെ ചിത്രം പൊലീസ് ഗ്രൂപ്പുകളിലും മറ്റിടങ്ങളിലേക്കും കൈമാറിയിട്ടുണ്ട്. സമാനരീതിയിലുള്ള അതിക്രമം ജില്ലയിലോ മറ്റ് ജില്ലകളിലോ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇയാൾ ഹോട്ടലിൽ ഇരിക്കുന്ന ദ്യശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ വഞ്ചിയൂർ പൊലീസിനെ 9497980031എന്ന നമ്പരിൽ അറിയിക്കണം. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കാണ് വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചത്.