കലയുടെ തിരി തെളിഞ്ഞു; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

 കോഴിക്കോട്:  61 ാ മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു. പിണറായി വിജയൻ ഉദ്ധഘാടനം ചെയ്തു. സർവ മേഖലകളെയുമെന്ന പോലെ കലോത്സവങ്ങളേയും കോവിഡ് കവർന്നെടുത്തുവെന്നും അത് കുട്ടികളുടെ മാനസിക സമ്മർദം ഉയരുന്ന നിലയിലേക്ക് പോലും എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.24 വേദികളിലായി ആയിരക്കണക്കിന് കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. പതിനെന്നരയോടു കൂടി ഉദ്ഘാടന ചടങ്ങുകൾ പൂർത്തിയാക്കി വേദികൾ മത്സരങ്ങൾക്കായി സജ്ജമാകും. ശേഷം പ്രധാന വേദിയായ അതിരാണി പാടത്ത് മോഹിനായട്ട മത്സരം അരങ്ങേറും. മിഠായി തെരുവും മാനാഞ്ചിറ മൈതാനവും തൊട്ട് കോഴിക്കോട്ട് അങ്ങാടി മുഴുവൻ ഇനി കൗമാരക്കാരുടെ കയ്യിലാകും.മോഹിനിമാർ പുടവ ചുറ്റി മൂക്കൂറ്റിയണിഞ്ഞു ലാസ്യ ഭാവത്തോടെ എത്തും. അത്തറ് പൂശി മണവാളൻമ്മാരും മണവാട്ടിമ്മാരും നാണത്താൽ മുഖം കുനിക്കും. ഒറ്റക്കും കൂട്ടായും പാട്ടു പാടിയും ചെണ്ടയിൽ മേളപ്പെരുക്കം തീർത്തും അങ്ങനെ അങ്ങനെ കൗമാര പട അരങ്ങു വാഴും.