#nonveg
🍗 ഫ്രീസർ/ റഫറിജറേറ്റർ മെയിൻറ്റനൻസ് നടത്തി ശരിയായ രീതിയിൽ പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തുക.
🍗 ഇറച്ചി, മീൻ എന്നിവ കഴുകി വൃത്തിയാക്കി പാത്രത്തിൽ ആക്കി അടച്ച് വക്കുക.
🍗 പച്ചയായ ഇറച്ചി, മീൻ എന്നിവ സൂക്ഷിക്കുന്ന ഫ്രീസറിൽ മറ്റ് ആഹാര സാധനങ്ങൾ ഒന്നും സൂക്ഷിക്കാൻ പാടില്ല.
🍗 ഇറച്ചിയും മീനും ഒരു ഫ്രീസറിൽ സൂക്ഷിക്കുന്നു എങ്കിൽ പ്രത്യേകം പ്രത്യേകം കംബാർട്ട്മെൻറിൽ സൂക്ഷിക്കുക.
🍗 പ്ളാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ആഹാരസാധനങ്ങൾ ഫ്രീസറിൽ സൂക്ഷിക്കരുത്.
🍗 ഫ്രീസറിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതിന് ഫുഡ് ഗ്രേഡ് കണ്ടൈനർ ഉപയോഗിക്കുക.
🍗 രണ്ട് മണിക്കൂറിൽ കൂടുതൽ സാധാരണ ഊഷ്മാവിൽ സൂക്ഷിച്ചിരുന്ന ഭക്ഷണസാധനങ്ങൾ പിന്നീട് ഫ്രീസറിൽ വച്ച് ഉപയോഗിക്കാൻ പാടില്ല.
🍗 ഫ്രീസറിൽ സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കാൻ വേണ്ടിയുള്ള ഭക്ഷണ സാധനങ്ങൾ 2 മണിക്കൂറിനുള്ളിൽ ഫ്രീസറിൽ ആക്കി സൂക്ഷിക്കുക.
🍗 ഫ്രീസറിൽ സൂക്ഷിക്കുന്ന വേവിച്ച ഭക്ഷണ സാധനങ്ങൾ അനുയോജ്യമായ പാത്രത്തിൽ അടച്ച് സൂക്ഷിക്കണം. പാത്രത്തിന് പുറത്ത് Item, Date of cooking, Use by date എന്നിവ രേഖപ്പെടുത്തണം.
🍗 വേവിച്ചതും വേവിക്കാത്തതും ഒരുമിച്ച് ഫ്രീസറിൽ സൂക്ഷിക്കരുത്.
Veg, Non-veg എന്നിവ പ്രത്യേകം പ്രത്യേകം സൂക്ഷിക്കണം.
🍗 ഒരിക്കൽ ഫ്രീസറിൽ സൂക്ഷിച്ച ഭക്ഷണസാധനങ്ങൾ പുറത്ത് എടുത്ത് ഉപയോഗിച്ച ശേഷം വീണ്ടും ഫ്രീസറിൽ വച്ച് ഉപയോഗിക്കരുത്.
🍗 Buffett ന് വച്ച ശേഷം Balance വരുന്ന ഭക്ഷണം ഫ്രീസറിൽ സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കരുത്.
🍗 Ice-cream സൂക്ഷിക്കുന്ന ഫ്രീസറിൽ മറ്റ് ഭക്ഷണസാധനങ്ങൾ ഒന്നും സൂക്ഷിക്കാൻ പാടില്ല.
🍗 ഫ്രീസറുകൾ ആഴ്ചയിൽ ഒരിക്കൽ ഓഫ് ചെയ്ത് വൃത്തിയാക്കി ഉണക്കിയ ശേഷം വീണ്ടും ഉപയോഗിക്കുക.