കിളിമാനൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് അപകടം; സൈനികൻ മരിച്ചു

കിളിമാനൂർ : കിളിമാനൂരിൽ സൈനികൻ വാഹനാപകടത്തിൽ മരിച്ചു. പുളിമാത്ത് സ്വദേശി ആരോമൽ (25) ആണ് മരിച്ചത്. ബൈക്ക് യാത്രക്കിടയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടാവുകയായിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അപകടമുണ്ടായത്.

പരിക്കേറ്റ ആരോമലിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന അച്ഛനെ കാണാൻ നാട്ടിലെത്തിയതായിരുന്നു ആരോമൽ. മൃതദേഹം മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കളും സൈനീകരും ചേർന്ന് മൃതദേഹം ഏറ്റ് വാങ്ങും.