കിളിമാനൂർ തട്ടത്തുമലയിൽ ഇന്നലെകാറും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു.

കിളിമാനൂർ പോങ്ങനാട് കാട്ട്ചന്ത തിരുവാതിരയിൽ ( ഇഞ്ചപ്പൊയ്ക വീട്)കൊച്ചു മണിയന്റെ ഭാര്യ (റേഷൻ കട)ശ്യാമളയാണ് (53) മരിച്ചത്.

 വൈകുന്നേരം തട്ടത്തുമല ജം ഗഷന് സമീപം വച്ചായിരുന്നു അപകടം.

മകനൊപ്പം സ്കൂട്ടിൽ യാത്ര ചെയ്യുന്നതിനിടെ കാറുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ശ്യാമളയെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മകൻ അരവിന്ദൻറെ (25) പരിക്ക് ഗുരുതരമല്ല.