കൊല്ലം : നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ തല്ലിച്ചതച്ചു. യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിനാണ് തൊഴിലാളികളുടെ മർദനമേറ്റത്. പതിമൂന്ന് സിഐടിയു പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. . ഇന്നലെ ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. സിഐടിയു പ്രവർത്തകരിൽ ഒരാൾ മദ്യപിച്ച് സൂപ്പർ മാർക്കറ്റിലെത്തി ഉടമ ഷാനുവുമായി തർക്കമുണ്ടാക്കി. പിന്നാലെ മറ്റ് പ്രവർത്തകർ സംഘടിച്ചെത്തി മർദ്ദിക്കുകയായിരുന്നുവെന്നാണ് ഉടമ പരാതിയിൽ പറയുന്നത്.