വഴിയിൽ നിന്നും കിട്ടിയ മദ്യം കഴിച്ച മൂന്നു യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത

അടിമാലിയിൽ വഴിയിൽ നിന്നും കിട്ടിയ മദ്യം കഴിച്ച മൂന്ന് യുവാക്കൾക്ക് ശാരീരിക അസ്വസ്ഥത. അനിൽകുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവർക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ആരോഗ്യനില മോശമായതിനെ തുടർന്ന് മൂന്നു യുവാക്കളെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒരാളെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വഴിയിൽ കിടന്നു കിട്ടിയ മദ്യമാണ് കഴിച്ചതെന്നാണ് യുവാക്കൾ പോലീസിനു മൊഴി നൽകിയിരിക്കുന്നത്.