ഭാരത് ജോഡോ യാത്രയിൽ സിപിഐ പങ്കെടുക്കുമെന്ന് ബിനോയ് വിശ്വം

ദില്ലി: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ‍ഡോ യാത്രയില്‍ സിപിഐ പങ്കെടുക്കുമെന്ന് ബിനോയ് വിശ്വം എം പി. ഇന്ത്യ എന്ന ആശയത്തിന്‍റെ രക്ഷക്ക് വേണ്ടിയുള്ള നീക്കമാണ് ഭാരത് ജോ‍ഡോ യാത്രയെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. മല്ലികാർജ്ജുന്‍ ഖാർഗെയും രാഹുല്‍ ഗാന്ധിയും അയച്ച കത്ത് പരിഗണിച്ചാണ് തീരുമാനമെന്നും ബിനോയ് വിശ്വം ദില്ലിയില്‍ പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പൊതുവായിട്ടുള്ള ഐക്യത്തെ ഗൗരവമായി കാണുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇന്ത്യ എന്ന ആശയത്തിന്‍റെ രക്ഷക്ക് വേണ്ടിയുള്ള നീക്കമാണ് ഭാരത് ജോഡോ യാത്രയെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും അയച്ച കത്ത് പരിഗണിച്ചാണ് യാത്രയില്‍ പങ്കെടുക്കാനുള്ള തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.