ഗുണ്ട ക്രിമിനൽ ബന്ധത്തിന്റെ പേരിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വരും. അയിരൂർ SHO ആയിരുന്ന ജെ.എസ്. അനിൽ, മലയിൻകീഴ് SHO ആയിരുന്ന സൈജു എന്നിവർക്ക് എതിരെ ആകും ഉടൻ നടപടി ഉണ്ടാവുക. റിസോർട്ടിൽ നിന്ന് പിരിവ് നടത്താൻ ശ്രമിച്ചു എന്നത് അടക്കമുള്ള ആരോപണം ആണ് ജെ.എസ്. അനിൽ നേരിടുന്നത്.സൈജു രണ്ട് പീഡന കേസിൽ ആണ് ഉൾപ്പെട്ടത്.ഇന്നലെ ഒരു ഇൻസ്‌പെക്ടർ അടക്കം മൂന്ന് പേരെ പിരിച്ചു വിട്ടിരുന്നു. സസ്പെൻഷനും പിരിച്ചു വിടലും അടക്കം കടുത്ത നടപടിയിലൂടെ മുഖം രക്ഷിക്കാൻ ആണ് സർക്കാർ നീക്കം